എം.വി. ജയരാജന്റെ പ്രയോഗം വിവാദമാകുന്നു
എം.വി. ജയരാജന്റെ പ്രയോഗം വിവാദമാകുന്നു
Thursday, September 18, 2014 12:17 AM IST
കാഞ്ഞങ്ങാട്: സിപിഎം നേതാവ് എം.വി ജയരാജന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ പരനാറി പ്രയോഗം വിവാദമാകുന്നു.

പിണറായി വിജയന്‍ പ്രേമചന്ദ്രനെതിരേ നടത്തിയ അതേ പ്രയോഗമാണു ജയരാജന്‍ മുഖ്യമന്ത്രിക്കെതിരേ നടത്തിയത്. ഐക്യകേരള പിറവിക്കു ശേഷം അഞ്ചര പതിറ്റാണ്ടു കാലം ഇടതു- വലതു മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചെങ്കിലും ഉമ്മന്‍ ചാണ്ടിയെ പ്പോലെ മോശം മുഖ്യമന്ത്രി വേറെയുണ്ടായിട്ടില്ലെന്നു പറയാനാണ് അവഹേളനപരമായ പ്രയോഗം സിപിഎം സംസ്ഥാന സമിതി അം ഗമായ എം.വി ജയരാജന്‍ കഴി ഞ്ഞ ദിവ സം കാഞ്ഞങ്ങാട്ടു നട ത്തിയത്.

സിപിഎം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട്ടെ എം.ബി. ബാലകൃഷ്ണന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മാങ്ങാട് നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജയരാജന്‍.


കഴിഞ്ഞ ലോകസഭാ തെര ഞ്ഞെടുപ്പു സമയത്താണു കൊല്ലത്ത് എം.കെ. പ്രേമചന്ദ്രനെതിരേ പിണറായി വിജയന്‍ സമാനപ്രയോഗം നടത്തി വിവാദത്തിലായത്.

മുഖ്യമന്ത്രിയെ അങ്ങനെ വിളിച്ചതിന്റെ പേരില്‍ കോടതി അലക്ഷ്യക്കേസ് വന്നു ജയിലില്‍ കിടക്കേണ്ടി വന്നാല്‍ അതിനും തയാറാണെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം, തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ ഖേദമുണ്െടന്ന് ഇന്നലെ ജയരാജന്‍ ചില മാധ്യമങ്ങളോടു പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.