വിദ്യാര്‍ഥികള്‍ക്കു ചെറുകഥാമത്സരം
Thursday, September 18, 2014 12:39 AM IST
തൃശൂര്‍: നാലപ്പാടന്‍ സ്മാരക സാംസ്കാരിക സമിതിയും പുന്നയൂര്‍ക്കുളം ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ദുബായിയും സംയുക്തമായി മലയാളത്തിന്റെ മാധവിക്കുട്ടി പുരസ്കാരത്തിനായി ദേശീയതലത്തില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ചെറുകഥാമത്സരത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തിയ രേഖയോടെ ഒക്ടോബര്‍ രണ്ടിനുമുമ്പ് അയയ്ക്കണം. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണു പുരസ്കാരം.


തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം സംഘടിപ്പിക്കുന്ന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പുരസ്കാരം സമ്മാനിക്കും. വിലാസം: കണ്‍വീനര്‍, നാലപ്പാടന്‍ സ്മാരക സാംസ്കാരിക സമിതി, പുന്നയൂര്‍ക്കുളം പി.ഒ, തൃശൂര്‍-679561.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.