ജെ. ബാബുരാജ് കെഎസ്ഇബി ഡയറക്ടറായി ചുമതലയേറ്റു
Thursday, September 18, 2014 12:38 AM IST
തിരുവനന്തപുരം: കെഎസ്ഇബി ലിമിറ്റഡില്‍ എസ്സിഎം ജനറേഷന്‍ ഇലക്ട്രിക്കല്‍ ഡയറകടറായി ജെ. ബാബുരാജ് ചുമതലയേറ്റു. സപ്ളൈ ചെയില്‍ മാനേജ്മെന്റ് (എസ്സിഎം) ചീഫ് എന്‍ജിനിയറായി സേവനമനുഷ്ഠിക്കുകയായിരുന്നു. മൂലമറ്റം പവര്‍ ഹൌസില്‍ തുടര്‍ച്ചയായി 25 വര്‍ഷം അസിസ്റന്റ് എന്‍ജിനിയര്‍ മുതല്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ വരെയുള്ള തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്.


ചൈനയില്‍ നിന്നും കാനഡയില്‍ നിന്നും ജനറേഷന്‍ മേഖലയില്‍ വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ്. മൂലമറ്റം ഗവ. വിഎച്ച്എസ്എസ് അധ്യാപിക ജയശ്രീ ഭാര്യയും അരവിന്ദ് ബാബു (സിസ്റംസ് എന്‍ജിനിയര്‍, ഇന്‍ഫോസിസ്, ഹൈദരാബാദ്), ഭാഗ്യ ബാബുരാജ് (വിദ്യാര്‍ഥിനി, വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ്, വാഴക്കുളം) എന്നിവര്‍ മക്കളുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.