നാലപ്പാടന്‍ പുരസ്കാരം എം.ടിക്ക്
നാലപ്പാടന്‍ പുരസ്കാരം  എം.ടിക്ക്
Thursday, September 18, 2014 12:38 AM IST
തൃശൂര്‍: നാലപ്പാടന്‍ സ്മാരക സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവന പുരസ്കാരം എം.ടി. വാസുദേവന്‍ നായര്‍ക്കു നല്‍കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നാലപ്പാട്ട് നാരായണമേനോന്റെ 127-ാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ചു പുന്നയൂര്‍ക്കുളത്ത് ഒക്ടോബര്‍ നാലിനു സംഘടിപ്പിക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.