പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പരിശീലന പരിപാടി
Thursday, September 18, 2014 12:38 AM IST
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റര്‍ ചെയ്തിട്ടുളള കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ക്കുവേണ്ടി ഈ മാസം 19 ന് രാവിലെ 10മുതല്‍ തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ക്കുവേണ്ടി 20ന് രാവിലെ 10 മുതല്‍ കോഴിക്കോട് ഗവണ്‍മെന്റ് പോളിടെക്നിക് കോളജിലും പരിശീലന പരിപാടി നടത്തുന്നു. പരിപാടിയില്‍ മെരിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പ് ഓണ്‍ലൈന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ഒരാളെയെങ്കിലും നിര്‍ബന്ധമായും സ്ഥാപന മേധാവികള്‍ നിയോഗിക്കണമെന്ന് സ്പെഷല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 0471 2561214, 2561411. പങ്കെടുക്കുന്ന ഓഫീസറുടെ പേരുവിവരം ാീാമസലൃമഹമ@ഴാമശഹ.രീാ വഴി അറിയിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.