സംസ്ഥാന വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും
Thursday, September 18, 2014 12:36 AM IST
തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ സംസ്ഥാന വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും 20, 21 തീയതികളില്‍ കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പ്രദീപ്കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ് ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.