ബിയര്‍ പാര്‍ലര്‍: പറഞ്ഞതു നേതാക്കളുടെ അഭിപ്രായമെന്നു പി.സി. ജോര്‍ജ്
ബിയര്‍ പാര്‍ലര്‍: പറഞ്ഞതു നേതാക്കളുടെ  അഭിപ്രായമെന്നു പി.സി. ജോര്‍ജ്
Thursday, September 18, 2014 12:33 AM IST
കോട്ടയം: ബാര്‍, ബിയര്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് നല്‍കണമെന്ന പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെയും വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെയും അഭിപ്രായമാണു താന്‍ കഴിഞ്ഞദിവസം പറഞ്ഞതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കെ.എം. മാണിയോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നതായും അദ്ദേഹം കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്കെതിരേ യുഎപിഎ കുറ്റം ചുമത്തുന്നത് ശരിയാണോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.