ഡിസിഎല്‍
ഡിസിഎല്‍
Thursday, September 18, 2014 12:32 AM IST
ജെഫിന്‍ ജനറല്‍ ലീഡര്‍, ജിബിനും സോണയും ജനറല്‍ സെക്രട്ടറിമാര്‍

കോട്ടയം: ദീപിക ബാലസഖ്യത്തിന്റെ 201415 അധ്യയനവര്‍ഷത്തെ സംസ്ഥാന ജനറല്‍ ലീഡറായി തൊടുപുഴ ജയ്റാണി പബ്ളിക് സ്കൂളിലെ ജെഫിന്‍ ജെറി തെരഞ്ഞെടുക്കപ്പെട്ടു. കൈനകരി കെ.ഇ. കാര്‍മ്മല്‍ പബ്ളിക് സ്കൂളിലെ മേബിള്‍ തോമസാണ് ഡെപ്യൂട്ടി ലീഡര്‍.

സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറിമാരായി വടക്കന്‍ചേരി എളവംപാടം സെന്റ് ഫ്രാന്‍സീസ് സ്കൂളിലെ ജിബിന്‍ പയസും അറക്കുളം സെന്റ് മേരീസ് ഹൈസ്കൂളിലെ സോണ സിബിയും തെരഞ്ഞെടുക്കപ്പെട്ടു.

മലപ്പുറം പുത്തനങ്ങാടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്. അനഘയാണ് പുതിയ പ്രോജക്ട് സെക്രട്ടറി.മലപ്പുറം പരിയാപുരം ഫാത്തിമ യു.പി. സ്കൂളിലെ ഷോണ്‍ ഷാ സഖറിയെ പുതിയ ട്രഷററായി തെരഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറിമാരായി കോഴിക്കോട് പശുക്കടവ് ലിറ്റില്‍ ഫ്ളവര്‍ യു.പി. സ്കൂളിലെ സ്റെനിന്‍ ഏബ്രഹാം, അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ളിക് സ്കൂളിലെ നന്ദിക ഗിരീഷ്, കട്ടപ്പന ഓസാനാം ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ദീപക് ജേക്കബ് ജെയ്സ്, എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ കെ.പി. ശ്രീഹരി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ചേര്‍ത്തല മുട്ടം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അരവിന്ദ് ഷാജി, എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജോപ്പു ഫിലിപ്പ്, ഗുരുവായൂര്‍ ചൂണ്ടല്‍ ഡിപോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സ് പ്രേംജി വാഴപ്പിള്ളി, ചേവായൂര്‍ പ്രസന്റേഷന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അനഘ പ്രസാദ് എ.പി., ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പവിത്ര തെരേസ് ജോര്‍ജ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികള്‍ക്ക് കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തെരഞ്ഞെടുപ്പിന് കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ, നാഷണല്‍ കോ- ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍, പ്രവിശ്യാ കോ- ഓര്‍ഡിനേറ്റര്‍മാരായ പി.ടി. തോമസ്, നിജോ ജോസഫ്, ജോര്‍ജ് മാത്യു, എം.വി. ജോര്‍ജുകുട്ടി, ജെയിംസ് പടമാടന്‍, വി.കെ. മറിയാമ്മ, സിസ്റര്‍ ടീന, സിസ്റര്‍ ഗ്രേസ്ലിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നീലക്കുറിഞ്ഞിയുടെ നാട്ടില്‍ പൊന്നോണത്തുമ്പികളുടെ ഓണവിരുന്ന്

മൂന്നാര്‍: "നാം ഒരു കുടുംബം'' എന്ന വിശ്വമാനവികതയുടെ മുദ്രാവാക്യവുമായി മൂന്നാര്‍ കൊരണ്ടക്കാട് കാര്‍മ്മല്‍ഗിരി സിഎംഐ പബ്ളിക് സ്കൂളില്‍ നടന്ന ഡിസിഎല്‍ സംസ്ഥാന പ്രതിഭാസംഗമം - പൊന്നോണത്തുമ്പികള്‍ - ദീപിക ബാലസഖ്യത്തിന്റെ പ്രതിഭകള്‍ക്ക് ഒരു നവ്യാനുഭവമായി. മൂന്നാറിന്റെ തണുപ്പില്‍ മനസു കുളിര്‍ന്ന് കാസര്‍ഗോഡ് മുതല്‍ തിരുവന ന്തപുരംവരെയുള്ള ജില്ലക ളില്‍നിന്നുമെത്തിയ പ്രതിഭകള്‍ ഒത്തുചേര്‍ന്നു. തങ്ങളുടെ നേതൃത്വവാസനകള്‍ പ്രകടിപ്പിക്കാനും, പുതിയ പാഠങ്ങള്‍ പഠിക്കാനും, അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള നേതൃനിരയെ തെരഞ്ഞെടുക്കുന്നതിനും ഈ പ്രതിഭാസംഗമത്തിലൂടെ കൂട്ടുകാര്‍ക്കു കഴിഞ്ഞു.


നീലക്കുറിഞ്ഞിയുടെ നാട്ടിലെ ഏറ്റവും പ്രശാന്തസുന്ദരമായ കാലാവസ്ഥയില്‍ ഡിസിഎല്‍ കുടുംബത്തിലെ അംഗവും എംപിയുമായ അഡ്വ. ജോയി ഏബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദീപിക ബാലസഖ്യത്തിന്റെ പഞ്ചശീലങ്ങള്‍ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പഞ്ചശീലങ്ങള്‍ സഖ്യാംഗങ്ങളുടെ മുന്നോട്ടു ജീവിതത്തിനു വഴികാട്ടിയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദീപിക സിഎംഡി മോണ്‍. മാത്യു എം. ചാലില്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. ഡിസിഎല്‍ പേജില്‍ പ്രസിദ്ധീകരിക്കുന്ന കൊച്ചേട്ടന്റെ കത്തിന്റെ സാരാംശങ്ങള്‍ ഏവരെയും നേര്‍വഴിക്കു നയിക്കാന്‍ ഉതകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ ചിറ, കാര്‍മ്മല്‍സ്കൂള്‍ മാനേജര്‍ ഫാ. മോസസ് കല്ലറയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. മാത്യു മഞ്ഞക്കുന്നേല്‍, ഡിസിഎല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍, പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍മാരായ പി.ടി. തോമസ്, വി.കെ.മറിയാമ്മ, എം.വി. ജോര്‍ജുകുട്ടി, കെ.കെ. തോമസ്, സംസ്ഥാന ജനറല്‍ ലീഡര്‍ ക്രിസ്റോ തോമസ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ജോസ് കോനാട്ട്, കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ, ബിജു തോവാള, കൊച്ചുറാണി ജോസഫ്, ജി.യു. വര്‍ഗീസ് തുടങ്ങിയവരുടെ ക്ളാസുകള്‍ സഖ്യാംഗങ്ങള്‍ക്ക് അറിവിന്റെ പുതിയ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി.

ക്യാമ്പിന്റെ മൂന്നാം ദിവസം മാട്ടുപ്പെട്ടി ഡാം, ഗണ്ട്ല ഡാം, എക്കോ പോയിന്റ് എന്നിവിടങ്ങളിലേക്കുള്ള യാത്ര ക്യാമ്പംഗങ്ങള്‍ക്ക് മൂന്നാറിന്റെ മനോഹാരിത നുണയുന്നതിനുള്ള അവസരമൊരുക്കി. അന്നുതന്നെ നടത്തിയ ആനസവാരി ക്യാമ്പംഗങ്ങള്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള നവ്യാനുഭവമായി മാറി. വൈകുന്നേരങ്ങളില്‍ നടന്ന കലാസന്ധ്യയും ഡിസിഎല്‍ ഓസ്കാര്‍ നൈറ്റും സഖ്യാംഗങ്ങളുടെ കഴിവുകളുടെ പ്രദര്‍ശന വേദികളായി.

ഈ പ്രതിഭാസംഗമത്തില്‍വച്ച് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള സഖ്യത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. നാലാംദിവസം പുലര്‍ച്ചെ, നിറഞ്ഞ മനസോടെ, എന്നെന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപിടി ഓര്‍മ്മകളുമായി സഖ്യാംഗങ്ങള്‍ ക്യാമ്പില്‍നിന്നു യാത്രയായി.

12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി മൂന്നാര്‍ മലനിരകളില്‍ നീലപ്പൂചാര്‍ത്തി വിടര്‍ന്നുനിന്നതും അതുവരെ തോരാതെ പെയ്ത മഴയും മഞ്ഞും ക്യാമ്പുദിനങ്ങളില്‍മാത്രം മാറിനിന്ന തും ഡിസിഎല്‍ കുടുംബത്തിനുള്ള ഈശ്വരകൃപയുടെ സാന്നിധ്യാനു ഭവമായി

ക്യാമ്പിന് കൊച്ചേട്ടന്‍, ഡിസിഎല്‍ പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, മേഖലാ ഓര്‍ഗനൈസര്‍മാര്‍, ശാഖാ ഡയറക്ടര്‍മാര്‍, സംസ്ഥാന ജനറല്‍ ലീഡര്‍ ക്രിസ്റോ തോമസ് ജേക്കബ്, പ്രോജക്ട് സെക്രട്ടറി എ.ആര്‍.സഹജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.