ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി
Thursday, September 18, 2014 12:29 AM IST
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ആറു മാസത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തണമെന്ന ആവശ്യത്തെ തുടര്‍ന്നാണു ആറു മാസത്തേയ്ക്കു കൂടി നീട്ടാന്‍ തീരുമാനിച്ചത്.

ഇതോടെ ഫലത്തില്‍ ചില ഡോക്ടര്‍മാര്‍ക്കു ഒരു വര്‍ഷം കൂടി സര്‍വീസില്‍ തുടരാന്‍ അവസരം ലഭിച്ചു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ വിരമിക്കേണ്ട ഡോക്ടര്‍മാര്‍ക്ക് ആറു മാസത്തെ കാലാവധി നീട്ടി നല്‍കിയിരുന്നു. ഇവരുടെ കാലാവധി ഈ മാസം അവസാനിക്കാന്‍ ഇരിക്കെയാണു വീണ്ടും നീട്ടിയത്. ഡോക്ടര്‍മാരുടെ ക്ഷാമമാണു കാരണമെന്നു സര്‍ക്കാര്‍ പറയുന്നെങ്കിലും വിരമിക്കുന്ന ഡോക്ടര്‍മാര്‍ക്കു പെന്‍ഷന്‍ തുക ഇനത്തില്‍ നല്‍കേണ്ട വന്‍ തുക ലാഭിക്കുന്നതിന്റെ ഭാഗമായാണു പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.