ബാര്‍ ലൈസന്‍സ് ഹര്‍ജി 20ലേക്കു മാറ്റി
Thursday, September 18, 2014 12:28 AM IST
കൊച്ചി: നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ബാര്‍ ഉടമകള്‍ നല്‍കിയ അപ്പീലുകള്‍ 20നു പരിഗണിക്കാനായി ജസ്റീസ് കെ.ടി ശങ്കരന്‍, ജസ്റീസ് പി.ഡി. രാജന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാറ്റി. സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുകയും ചട്ടം നിലവില്‍ വരുകയും ചെയ്ത സാഹചര്യത്തില്‍ അപ്പീലിലെ ആവശ്യങ്ങള്‍ അപ്രസക്തമായെന്നു സര്‍ക്കാരിനായി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ബോധിപ്പിച്ചു.


ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ നേരത്തെ പരിഗണിച്ചിരുന്നത്. ഓണാവധിക്കു ശേഷം അതു ജസ്റീസ് കെ.ടി. ശങ്കരന്‍ ഉള്‍പ്പെട്ട പുതിയ ബെഞ്ചിനു മുന്‍പാകെയാണു പരിഗണനയ്ക്കു വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.