മദ്യനയത്തിനെതിരേക്ളാസിഫൈഡ് ഹോട്ടല്‍സ് അസോസിയേഷന്‍
Thursday, September 18, 2014 12:26 AM IST
കൊച്ചി: സര്‍ക്കാരിനു വീണ്ടുവിചാരമില്ലെങ്കില്‍ മദ്യനയം ഹോട്ടല്‍ വ്യവസായത്തെയും ടൂറിസം വ്യവസായത്തെയും ഒറ്റയടിക്കു തകര്‍ക്കുമെന്നു കേരള ക്ളാസിഫൈഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് അസോസിയേഷന്‍ ആരോപിച്ചു.

സീസണ്‍ തുടങ്ങാനിരിക്കെ ഒട്ടുമിക്ക റിസര്‍വേഷനുകളും റദ്ദാക്കുകയാണ്. ഇതുവഴി ടൂറിസം കേരളത്തില്‍നിന്ന് എന്നന്നേക്കുമായി ഒഴിഞ്ഞുപോകുകയാണെന്നും അസോസിയേഷന്‍ യോഗം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.