ശാസ്ത്രമേളയ്ക്കു സ്വര്‍ണക്കപ്പിനായി സ്കൂളുകളില്‍ ഒരു രൂപ പിരിവ്
Wednesday, September 17, 2014 12:44 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്കായി ഒരു കിലോഗ്രാം (125 പവന്‍) തൂക്കമുള്ള സ്വര്‍ണക്കപ്പ് നിര്‍മിക്കുന്നതിനു സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത, അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ 12-ാം ക്ളാസ് വരെ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഒരു രൂപ വീതം സംഭാവനയായി സ്വരൂപിക്കാന്‍ അനുമതി നല്‍കി ഉത്തരവായി.

ഇതനുസരിച്ച് ഈ മാസം 23നു രാവിലെ 10മുതല്‍ 11വരെയുള്ള ഒരു മണിക്കൂര്‍ സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂളുകളില്‍ സ്വര്‍ണക്കപ്പ് സംഭാവന സ്വരൂപിക്കും. ഓരോ ക്ളാസിലെയും വിദ്യാര്‍ഥികളുടെ സംഭാവന ബന്ധപ്പെട്ട ക്ളാസ് ടീച്ചര്‍മാര്‍ ശേഖരിച്ച് പ്രഥമാധ്യാപകന് നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ ംംം.ലറൌരമശീിേ.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.