മദ്യനയം: പ്രായോഗികതയും പരിഗണിക്കണമെന്ന്
Wednesday, September 17, 2014 12:43 AM IST
തൊടുപുഴ: മദ്യനയത്തില്‍ നിയമവും നയവും മാത്രം നോക്കിയാല്‍ പോരെന്നും പ്രായോഗികതകൂടി പരിഗണിക്കണമെന്നും കെ. ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എംപി പറഞ്ഞു. ഉദയഭാനു കമ്മീഷന്റെ പഠനപ്രകാരം വീര്യംകൂടിയ മദ്യം ഒഴിവാക്കി വീര്യം കുറഞ്ഞവ പ്രോത്സാഹിപ്പിക്കണം. പിന്നീട് ഇതും ഒഴിവാക്കണം. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കുന്നതിനെപ്പറ്റി പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. മദ്യത്തിന്റേയും കള്ളിന്റേയും ലഭ്യത കുറയ്ക്കണം.മദ്യത്തിന് അടിമകളായവരെ ലഹരി മോചനകേന്ദ്രങ്ങളുടെ സഹകരണത്തോടെ ബോധവത്കരിക്കണമെന്നും കെ. ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.