ഉപതെരഞ്ഞെടുപ്പു ഫലത്തില്‍ മതേതര വിശ്വാസികള്‍ക്കു പ്രതീക്ഷ: ലീഗ്
Wednesday, September 17, 2014 12:42 AM IST
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അടിക്കടി ഏല്‍ക്കുന്ന തിരിച്ചടി മതേതര വിശ്വസികള്‍ക്കു പ്രതീക്ഷ പകരുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നരേന്ദ്രമോദിയുടെ നാട്യങ്ങള്‍ ജനം തിരിച്ചറിഞ്ഞതിന്റെ വലിയ തെളിവാണു ഗുജറാത്തില്‍പോലും ബിജെപിക്ക് ഏറ്റ ആഘാതം.

മതേതരചേരി ഒരുമിച്ചു നിന്നാല്‍ ഇന്ത്യയുടെ പൈതൃകത്തെ തകര്‍ക്കാന്‍ ഒരു വര്‍ഗീയ ശക്തിക്കും സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

മോദി ഭരണരംഗത്തു തികഞ്ഞ പരാജയമാണെന്നു തിരിച്ചറിയാന്‍ ദിവസങ്ങള്‍ മാത്രമാണ് എടുത്തതെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.