മനോജ് വധം: യുഎപിഎ ചുമത്തിയതു പരിശോധിക്കുമെന്നു കെ.എം. മാണി
മനോജ് വധം: യുഎപിഎ ചുമത്തിയതു പരിശോധിക്കുമെന്നു കെ.എം. മാണി
Wednesday, September 17, 2014 12:42 AM IST
തലശേരി: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ നിയമം ചുമത്തിയതു സംബന്ധിച്ച് പരിശോധിക്കുമെന്നു നിയമമന്ത്രി കെ.എം. മാണി. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പാലയാട് കാമ്പസില്‍ സ്കൂള്‍ ഓഫ് ലീഗല്‍ സ്റഡീസിന്റെ പുതിയ കെട്ടിടോദ്ഘാടന ചടങ്ങിനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. മദ്യനയം സംബന്ധിച്ച് കോടതിയില്‍നിന്നു സര്‍ക്കാരിനെതിരേ വിമര്‍ശനം ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.