ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദേശം
Wednesday, September 17, 2014 12:41 AM IST
തിരുവനന്തപുരം: നിയമനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി റിപ്പോര്‍ട്ട് ചെയ്യേണ്ടതായ നിലവിലുള്ള ഹെഡ്ക്വാര്‍ട്ടര്‍ ഒഴിവുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഒഴിവുകളും അടിയന്തരമായി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് നിലവിലുള്ള ഒഴിവുകള്‍ കേരള പബ്ളിക് സര്‍വീസ് കമ്മീഷനു റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ചില വകുപ്പ് മേധാവികളും നിയമനാധികാരികളും കാലതാമസം വരുത്തുന്നുവെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.