റബര്‍: സര്‍വകക്ഷിസംഘത്തെ അയയ്ക്കണമെന്നു കെപിസിസി പ്രസിഡന്റ്
Wednesday, September 17, 2014 12:41 AM IST
തിരുവനന്തപുരം: റബറിന്റെ കുത്തനെയുള്ള വിലയിടിവ് കര്‍ഷകരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ റബര്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുന്നതിന് സര്‍വകക്ഷിസംഘത്തെ അയയ്ക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇപ്രകാരം ഒരു നിവേദകസംഘം ഡല്‍ഹിയില്‍ പോകണമെന്ന് കെപിസിസി നിര്‍വാഹകസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.