കൊളംബിയര്‍ അവാര്‍ഡ് സമ്മാനിച്ചു
കൊളംബിയര്‍ അവാര്‍ഡ്  സമ്മാനിച്ചു
Wednesday, September 17, 2014 12:38 AM IST
പാലാ: ദീപിക ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്ന ഫാ.കൊളംബിയര്‍ കയത്തിന്‍കര സിഎംഐയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം ദീപിക തൃശൂര്‍ ന്യൂസ് എഡിറ്റര്‍ ഡേവിസ് പൈനാടത്തിന് സമ്മാനിച്ചു. 2013 ല്‍ മലയാളദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല അന്വോഷണാത്മക റിപ്പോര്‍ട്ടിംഗിന് ഫാ.കൊളംബിയര്‍ കയത്തിന്‍കര സ്മാരക ട്രസ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് ഇന്നലെ പാലാ ചെത്തിമറ്റത്തുള്ള പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘം ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് സമ്മാനിച്ചത്.

ഉത്തരവാദിത്വമുള്ള പത്രപ്രവര്‍ത്തനമാണ് ഇന്നിന്റെ ആവശ്യമെന്നും വാര്‍ത്തകള്‍ക്ക് സത്യസന്ധതയുടെ അടിത്തറയുണ്ടാവാന്‍ ലേഖകര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു. സമകാലീന രാഷ്ട്രീയപ്രശ്നങ്ങളോട് സ്വതസിദ്ധ ശൈലിയില്‍ പ്രതികരിച്ച് മുന്നോട്ടുപോകുന്ന പത്രമാണു ദീപികയെന്നും മാധ്യമങ്ങളിലൂടെ ലഭിക്കുന്ന കാര്യങ്ങള്‍ക്ക് സ്ഥായീഭാവമുണ്െടന്നും അദ്ദേഹം പറഞ്ഞു.


അഡ്വ. ജോയി ഏബ്രഹാം എംപി അധ്യക്ഷത വഹിച്ചു. പത്രാധിപര്‍ എന്നതിലുപരി ഒരു കാലഘട്ടത്തില്‍ കേരളത്തിലെ ഗതിവിഗതികള്‍ നിയന്ത്രിച്ച വ്യക്തിയാണ് ഫാ. കൊളംബിയറെന്ന് അദ്ദേഹം പറഞ്ഞു. ഡോ. സെബാസ്റ്യന്‍ പോള്‍ കൊളംബിയര്‍ സ്മാരക പ്രഭാഷണം നടത്തി. ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ട ധൈര്യശാലിയായ പത്രാധിപരായിരുന്നു ഫാ. കൊളംബിയര്‍ കയത്തിന്‍കര സിഎംഐയെന്ന് അദ്ദേഹം പറഞ്ഞു. ചാക്കോ സി. പൊരിയത്ത് രചനകള്‍ അവലോകനം നടത്തി. രവി പാലാ പ്രശസ്തിപത്രം വായിച്ചു. ട്രസ്റ് സെക്രട്ടറി ഹാരീഷ് ഏബ്രഹാം സ്വാഗതവും ഫിലോമിന അലക്സ് നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.