എംസിവൈഎം അന്തര്‍ദേശീയ യുവജന കണ്‍വന്‍ഷന്‍ ബത്തേരിയില്‍
Wednesday, September 17, 2014 12:37 AM IST
തിരുവനന്തപുരം: മലങ്കര കത്തോലിക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 24-ാമത് അന്തര്‍ദേശീയ യുവജനകണ്‍വന്‍ഷന്‍ 84-ാമതു പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് 19നു രാവിലെ ബത്തേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തുന്നു. അന്നു രാവിലെ എംസിവൈഎം അന്തര്‍ദേശീയ പ്രസിഡന്റ് പ്രദീപ് മാത്യു നല്ലിലയുടെ അധ്യക്ഷതയില്‍ കൂടുന്ന യുവജന കണ്‍വന്‍ഷന്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ മുഖ്യസന്ദേശം നല്‍കും. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ വിന്‍സന്റ് മാര്‍ പൌലോസ് അനുഗ്രഹ പ്രഭാഷണം നടത്തും.


ദുബായ് എംസിവൈഎം റീജിയന്‍ നല്‍കുന്ന വിദ്യാഭ്യാസ സഹായധനം മൂവാറ്റുപുഴ രൂപതാ മെത്രാന്‍ ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് നല്‍കും. യോഗത്തില്‍ സഭാതല ഡയറക്ടര്‍ ഫാ. തോമസ് കയ്യാലയ്ക്കല്‍, ബത്തേരി രൂപതാഡയറക്ടര്‍ ഫാ. ലാസര്‍ പുത്തന്‍കണ്ടത്തില്‍, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് റെന്നിരാജ്, ബത്തേരി രൂപതാ പ്രസിഡന്റ് ബിജു അമ്പാട്ട്, അന്തര്‍ദേശീയ ഭാരവാഹികളായ പ്രമോദ് പി. മര്‍ക്കോസ്, തോമസ് ഇടിയാല്‍, സിനു മാത്യു, ജിഫി ആനിപ്പള്ളില്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.