അന്വേഷണങ്ങളുമായി സഹകരിക്കുന്നതായി അല്‍സ്റോം
Wednesday, September 17, 2014 12:36 AM IST
കൊച്ചി: തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു നടക്കുന്ന അന്വേഷണങ്ങളുമായി പൂര്‍ണമായും സഹകരിക്കുന്നതായി കൊച്ചി മെട്രോ കോച്ചുകളുടെ കരാറെടുത്തിരിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ അല്‍സ്റോം. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി 13 വര്‍ഷം മുന്‍പുണ്ടാക്കിയ കരാര്‍ സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നു എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണു വിശദീകരണം.

വ്യക്തമായ നയങ്ങളുടെ അടിസ്ഥാനത്തിലാണ് ആഗോളതലത്തില്‍ കരാറുകളിലേര്‍പ്പെടുന്നത്. കരാറുകളിലേര്‍പ്പെടുന്ന രാജ്യങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിച്ചാണു പ്രവര്‍ത്തിക്കുന്നത്. അഴിമതി തടയുന്ന തിനും ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യസമയത്തു പൂര്‍ത്തീകരിക്കുന്നതിനും മുന്‍ഗണന നല്‍കുകയും സെക്യൂരിറ്റി, അക്കൌണ്ടിംഗ് നിയമങ്ങള്‍, ചട്ടങ്ങള്‍ എന്നിവ കൃത്യമായി പാലിക്കുകയും ചെയ്യുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. സീരിയസ് ഫ്രോഡ് ഓഫീസ് (എസ്എഫ്ഒ) നടത്തിക്കൊണ്ടിരിക്കുന്ന വളരെ നീണ്ട, സങ്കീര്‍ണമായ അന്വേഷണത്തോടു കമ്പനി പൂര്‍ണമായി സഹകരിക്കുന്നുണ്െടന്നും കമ്പനി പത്രക്കുറുപ്പില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.