കള്ളക്കേസില്‍ കുടുക്കി വിരട്ടാന്‍ നോക്കേണ്ട: എം.എം മണി
കള്ളക്കേസില്‍ കുടുക്കി വിരട്ടാന്‍ നോക്കേണ്ട: എം.എം മണി
Wednesday, September 17, 2014 12:29 AM IST
പീരുമേട്: കുട്ടിക്കാനം അഞ്ചാം ബറ്റാലിയന്‍ ആംഡ് ഫോഴ്സിലേയ്ക്കു കൊണ്ടുവന്ന ടൈല്‍സ് ഇറക്കിയതുമായി ബന്ധപ്പെട്ടു പോലീസുകാരും യൂണിയന്‍കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വിരട്ടാന്‍ ശ്രമിക്കേണ്െടന്നു സിപിഎം ജില്ലാ സെക്രട്ടറി എം.എം. മണി.

കഴിഞ്ഞദിവസം ആംഡ് ബറ്റാലിയന്‍ ഫോഴ്സിലേക്കു കൊണ്ടുവന്ന ടൈല്‍സ് പോലീസുകാര്‍ തന്നെ ഇറക്കിയതിനെത്തുടര്‍ന്നു നേരിയ സംഘര്‍ഷമുണ്ടായിരുന്നു.


ഇതു പറഞ്ഞുതീര്‍ക്കാനെ ത്തിയ സിപിഎം പ്രവര്‍ത്തകരെ എഎസ്ഐ വര്‍ഗീസ് മര്‍ദിച്ചെന്നാരോപിച്ചു സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പീരുമേട് പോലീസ് സ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് എം.എം.മണി ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.