പുതിയ കാര്‍ട്ടൂണുകള്‍ കാണുമ്പോള്‍ ദുഃഖമെന്നു യേശുദാസന്‍
Wednesday, September 17, 2014 12:27 AM IST
കൊച്ചി: ഇപ്പോഴത്തെ കാര്‍ട്ടൂണുകള്‍ കാണുമ്പോള്‍ ദുഃഖമുണ്െടന്നു കാര്‍ട്ടൂണിസ്റ് യേശുദാസന്‍. വായന കുറയുന്നതിന്റെ പ്രശ്നങ്ങള്‍ പുതിയ കാര്‍ട്ടൂണുകളില്‍ പ്രകടമാണ്. ഒരാളെ വരച്ചിട്ടുള്ളതു പലരായി തോന്നുകയാണ്. വരയിലെ വ്യക്തിയെ പൂര്‍ണമായും മനസിലാക്കിയല്ല പലരും കാര്‍ട്ടൂണുകള്‍ ഒരുക്കുന്നത്. കാര്‍ട്ടൂണിസ്റ്, ഓഫീസില്‍നിന്നിറങ്ങി സംഭവങ്ങളെയും വ്യക്തികളെയും നേരിട്ടു മനസിലാക്കണമെന്നും ലൈബ്രറികള്‍ ഉപയോഗപ്പെടുത്തണമെന്നുമെല്ലാം നിര്‍ബന്ധമുണ്ടായിരുന്ന കാര്‍ട്ടൂണിസ്റ് ശങ്കറിനെ പുതിയ കാലത്തുള്ളവര്‍ മാതൃകയാക്കണമെന്നും യേശുദാസന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


യേശുദാസന്റെ ആത്മകഥാപരമായ 9 പുരാണ ക്വിലാ റോഡ് എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകുന്നരം അഞ്ചിന് എറണാകുളം ടിഡിഎം ഹാളില്‍ നടക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം നിര്‍വഹിക്കും. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ആദ്യപ്രതി ഏറ്റുവാങ്ങും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. നിയമസഭാ മുന്‍ സ്പീക്കര്‍ എ.സി. ജോസ് അധ്യക്ഷത വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.