മുല്ലപ്പെരിയാര്‍: മേല്‍നോട്ടസമിതി അണക്കെട്ട് സന്ദര്‍ശിച്ചു
മുല്ലപ്പെരിയാര്‍: മേല്‍നോട്ടസമിതി അണക്കെട്ട് സന്ദര്‍ശിച്ചു
Tuesday, September 16, 2014 11:50 PM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സീപ്പേജ് വാട്ടറിന്റെ രാസപരിശോധന നടത്തുമെന്ന് അണക്കെട്ട് സന്ദര്‍ശിച്ച മേല്‍നോട്ട സമിതി അറിയിച്ചു. ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ചശേഷം തേക്കടി പെരിയാര്‍ഹൌസ് ഹോട്ടലില്‍ നടന്ന യോഗത്തിലാണ് സമിതി ഈ തീരുമാനമെടുത്തത്. ചോര്‍ച്ചയിലൂടെ പുറന്തള്ളുന്ന വെള്ളത്തില്‍ സുര്‍ക്കി മിശ്രിതത്തിന്റെ സാന്നിധ്യം കണ്െടത്തുന്നതിനാണ് രാസപരിശോധന. ചോര്‍ച്ചയുടെ അളവ് ഇന്നലെ മിനിറ്റില്‍ 90.39 ലിറ്ററാണ്. കഴിഞ്ഞദിവസം ഇത് 80.1 ആയിരുന്നു. ചോര്‍ച്ച അധികരിച്ചത് ഗുരുതര പ്രശ്നമല്ലെന്നാണു സമിതിയുടെ വിലയിരുത്തല്‍.


വള്ളക്കടവില്‍നിന്നും അണക്കെട്ടിലേക്കുള്ള റോഡ് നവീകരിക്കുന്നതിനും അണക്കെട്ടില്‍ വൈദ്യുതി എത്തിക്കുന്നതിനും തീരുമാനമായി. തമിഴ്നാടിന്റെ ഈ ആവശ്യം പരിഗണിച്ച് വനം-കെഎസ്ഇബി ഉദ്യോഗസ്ഥരെ അടുത്ത യോഗത്തിലേക്ക് വിളിക്കും. കേരളം ആവശ്യപ്പെട്ട രേഖകള്‍ അടുത്ത ഉപസമിതി യോഗത്തിനുമുമ്പ് നല്‍കുമെന്ന് തമിഴ്നാട് സമിതിക്ക് ഉറപ്പുനല്‍കി. അടുത്തമാസം 20ന് മേല്‍നോട്ടസമിതി വീണ്ടും യോഗംചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.