മനോജ് വധം: അന്വേഷണ ഉദ്യോഗസ്ഥനു സിപിഎം നേതാവിന്റെ ഭീഷണി
Tuesday, September 16, 2014 11:47 PM IST
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കെ. മനോജ് വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ ഡിവൈഎസ്പിക്കു ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ ഭീഷണി. ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിന് എത്താതിരുന്ന ഒരു സിപിഎം പ്രവര്‍ത്തകനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു തലശേരിയിലെ ക്യാമ്പ് ഓഫീസിലെത്തിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു നേതാവ് ഡിവൈഎസ്പിയുടെ മൊബൈലില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതെന്നു പറയുന്നു.


നോട്ടീസ് അയച്ചാല്‍ തന്നെ അവന്‍ ഹാജരാകുമായിരുന്നുവെന്നും പിടിച്ചുകൊണ്ടുപോയത് എന്തിനാണെന്നും ചോദിച്ചായിരുന്നു നേതാവിന്റെ ഫോണ്‍വിളി. വിളിപ്പിച്ചിട്ടും വരാത്തതിനാലാണു കൂട്ടിക്കൊണ്ടുവന്നതെന്നു ഡിവൈഎസ്പി മറുപടി നല്‍കിയപ്പോഴാണു നേതാവ് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചതെന്നു പറയുന്നു. സംഭാഷണം ഡിവൈഎസ്പി റെക്കോര്‍ഡ് ചെയ്തിട്ടുണ്െടന്നും നടപടി എടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്നും അറിയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.