കെ.വി. അനൂപ് നിര്യാതനായി
കെ.വി. അനൂപ്  നിര്യാതനായി
Tuesday, September 16, 2014 12:39 AM IST
കോഴിക്കോട്: എഴുത്തുകാരനും മാതൃഭൂമി ചീഫ് സബ് എഡിറ്ററമായ കെ.വി. അനൂപ്(42) നിര്യാതനായി. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിനു കൂത്തുപറമ്പിനടുത്ത് മൂര്യാട് വയലുംഭാഗത്തുള്ള വീട്ടുവളപ്പില്‍.

മാതൃഭൂമി പ്രസിദ്ധീകരണമായ സ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സ്വീറ്റിയാണ് ഭാര്യ. ഇതള്‍ മകളാണ്.

കൂത്തുപറമ്പ് മൂര്യാട് പരേതനായ കെ. കുഞ്ഞിരാമുണ്ണിയുടേയും കെ.ശ്രീമതിയുടേയും മകനാണ്. ഷനീബ്(കൂത്തുപറമ്പ് എച്ച്എസ്എസ്), അപര്‍ണ എന്നിവര്‍ സഹോദരങ്ങളാണ്.
പട്ടാമ്പി ഗവ.കോളജില്‍നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും കേരള പ്രസ് അക്കാദമിയില്‍ നിന്ന് ജേണലിസം ഡിപ്ളോമയും നേടിയിട്ടുണ്ട്. 1997-ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നു.


ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍), മാറഡോണ: ദൈവം, ചെകുത്താന്‍, രക്തസാക്ഷി (ജീവിതകഥ),ലയണല്‍ മെസ്സി -താരോദയത്തിന്റെ കഥ (ജീവിതകഥ) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

അമ്മദൈവങ്ങളുടെ ഭൂമി എന്ന നോവലിന് 1992ലെ ഉറൂബ് അവാര്‍ഡ് ലഭിച്ചു. മുട്ടത്തുവര്‍ക്കി ഫൌണ്േടഷന്‍ കഥാപുരസ്കാരം (1994), അങ്കണം ഇ.പി. സുഷമ സ്മാരക എന്‍ഡോവ്മെന്റ് (2006), മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്കാരം (2011) കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വി.വി.കെ.സ്മാരക പുരസ്കാരം(2014)തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.