അധ്യാപക നിയമന അംഗീകാരം: നാളെ ഉന്നതതല ചര്‍ച്ച
Tuesday, September 16, 2014 12:27 AM IST
കോട്ടയം: നിയമനത്തിനു സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്, ധനമന്ത്രി കെ.എം. മാണി എന്നിവരുമായി അധ്യാപക പ്രതിനിധികള്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശത്തിലാണു നാളെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുന്നത്.

കോര്‍പ്പറേറ്റു മാനേജുമെന്റുകളും ട്രസ്റുകളും വ്യക്തികളും വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അധ്യാപക നിയമനം നല്‍കിയതെന്നും എല്ലാ നിയമനങ്ങളും അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടിലാണു വിദ്യാഭ്യാസ വകുപ്പ്. അതേസമയം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണു നിയമനം നടത്തിയതെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നടപ്പു ചട്ടങ്ങള്‍ പാലിച്ചു മാത്രമേ നിയമനം നടത്തിയിട്ടുള്ളുവെന്നും വിവിധ കോര്‍പറേറ്റ് മാനേജുമെന്റുകള്‍ വ്യക്തമാക്കി.


നിയമനം അംഗീകാരം ലഭിക്കാത്ത അധ്യാപകരെ കഴിഞ്ഞമാസം 27 മുതല്‍ പഠിപ്പിക്കാനും ഹാജര്‍ രജിസ്ററുകളില്‍ ഒപ്പുവയ്ക്കാനും അനുവദിക്കരുതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ താന്‍ അറിഞ്ഞിട്ടില്ലെന്നാണു വിദ്യാഭ്യാസമന്ത്രി അടുത്തയിടെ കോട്ടയത്തു വ്യക്തമാക്കുന്നത്. താന്‍ അറിയാതെ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്കു തുടര്‍ന്നും സ്കൂളിലെത്തി പഠിപ്പിക്കുകയും ഒപ്പു വയ്ക്കുകയും ചെയ്യാം.ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ ഐഎംഎ പ്രസിഡന്റ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.