കൊളംബിയര്‍ അവാര്‍ഡ് സമര്‍പ്പണം ഇന്ന്
Tuesday, September 16, 2014 12:25 AM IST
പാലാ: ദീപിക ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്ന ഫാ. കൊളംബിയര്‍ കയത്തിന്‍കരയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചെത്തിമറ്റത്തുള്ള പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘം ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സമര്‍പ്പിക്കും. 2013 ല്‍ മലയാളദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിന് ഫാ. കൊളംബിയര്‍ കയത്തിന്‍കര സ്മാരക ട്രസ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹനായത് ദീപിക ന്യൂസ് എഡിറ്റര്‍ ഡേവിസ് പൈനാടത്താണ്.


ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവാര്‍ഡ് സമ്മാനിക്കും. അഡ്വ. ജോയി ഏബ്രഹാം എംപി അധ്യക്ഷത വഹിക്കും. ഡോ. സെബാസ്റ്യന്‍ പോള്‍ കൊളംബിയര്‍ സ്മാരക പ്രഭാഷണം നടത്തും. ചാക്കോ സി. പൊരിയത്ത് രചനകള്‍ അവലോകനം നടത്തുകയും രവി പാലാ പ്രശസ്തിപത്രം വായിക്കുകയും ചെയ്യും. ട്രസ്റ് സെക്രട്ടറി ഹാരീഷ് ഏബ്രഹാം സ്വാഗതവും ട്രസ്റ് ചെയര്‍മാന്‍ കുര്യാക്കോസ് അലക്സാണ്ടര്‍ നന്ദിയും പറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.