കാത്തലിക് സൈക്കോളജിസ്റ് ദേശീയ സമ്മേളനം പാലായില്‍
Tuesday, September 16, 2014 12:23 AM IST
പാലാ: കാത്തലിക് സൈക്കോളജിസ്റ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിസിപിഐ) 15-ാം ദേശീയ സമ്മേളനം 26 മുതല്‍ 28 വരെ അരുണാപുരം പാസ്ററല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തും. 26നു രാവിലെ നടക്കുന്ന സമ്മേളനം ധനമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. അല്‍സ്ഹൈമേഴ്സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. ജേക്കബ് റോയി മുഖ്യപ്രഭാഷണം നടത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറിലധികം സൈക്കോളിസ്റുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ധക്യകാല ജീവിതത്തിന്റെ മനഃശാസ്ത്ര വീക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ളാസുകളും ചര്‍ച്ചകളും നടക്കും.

27 നു രണ്ടിനു നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്ന സംഘം മാന്നാനം, രാമപുരം, ഭരണങ്ങാനം എന്നീ തീര്‍ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിക്കും. 28 നു രാവിലെ വാര്‍ധക്യകാല ജീവിതത്തിന്റെ മനഃശാസ്ത്രവീക്ഷണം എന്ന വിഷയത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ പ്രബന്ധം അവതരിപ്പിക്കും. സിസിപിഐ സെക്രട്ടറി ഫാ. ജോസ് പുത്തന്‍വീട്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മതിലകത്ത് സിഎംഐ എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ംംം.രീിളലൃലിരലീളരമവീേഹശരു്യരവീഹീഴശശിെേെ റശമ.ീൃഴ എന്ന വെബ്സൈറ്റിലും 04822-201377, 944768223 ഫോണ്‍ നമ്പരിലും ബന്ധപ്പെടണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.