വൈലോപ്പിള്ളി പുരസ്കാരത്തിനു കൃതികള്‍ ക്ഷണിച്ചു
Tuesday, September 16, 2014 12:16 AM IST
തൃശൂര്‍: വൈലോപ്പിള്ളി സാഹിത്യ പുരസ്കാരത്തിന് 2015 ജനുവരി ഒന്നിനു 35 വയസു തികയാത്ത യുവകവികളില്‍നിന്നു കൃതികള്‍ ക്ഷണിച്ചു. 2012 ജനുവരി ഒന്നിനുശേഷം പ്രകാശിതമോ അപ്രകാശിതമോ ആയ 15 കവിതകളെങ്കിലും അടങ്ങിയ സമാഹാരമാണു പരിഗണിക്കുന്നത്. പ്രായപരിധി തെളിയിക്കുവാനുള്ള രേഖയോടൊപ്പം മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം കൃതിയുടെ നാലു പകര്‍പ്പുകള്‍ 2014 നവംബര്‍ 15നുമുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കണം. വിലാസം: പ്രഫ.എസ്.കെ. വസന്തന്‍, 2-ഡി യൂണിറ്റി എന്‍ക്ളേവ്, കുരിയച്ചിറ, തൃശൂര്‍-6.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.