ഇന്തോനേഷ്യന്‍ യുദ്ധക്കപ്പലുകള്‍ കൊച്ചിയില്‍
ഇന്തോനേഷ്യന്‍  യുദ്ധക്കപ്പലുകള്‍ കൊച്ചിയില്‍
Tuesday, September 16, 2014 12:16 AM IST
കൊച്ചി: ഇന്തോനേഷ്യന്‍ നേവിയുടെ പുതിയ യുദ്ധക്കപ്പലുകള്‍ കൊച്ചിയില്‍ എത്തി. യുകെയില്‍ നീറ്റിലിറക്കിയ കെആര്‍ഐ ജോണ്‍ ലി(358), കെആര്‍ഐ ഉസ്മാന്‍ ഹറുണ്‍ (359) എന്നീ കപ്പലുകളാണു സലാലയില്‍നിന്നു ജക്കാര്‍ത്തയിലേക്കുള്ള യാത്രാമധ്യേ കൊച്ചിയില്‍ ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെത്തിയത്. അന്റോണിയസ് വിദ്യോത്തോ മോയും ഡിഡോംഗ് റിയോ ദത്ത് പര്‍വോയുമാണ് കപ്പലുകളുടെ ക്യാപ്റ്റന്‍ന്മാര്‍.

ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ എസ്.പി.എസ്. ചീമയുടെ നേതൃത്വത്തില്‍ അതിഥികളെ സ്വീകരിച്ചു. അവര്‍ കൊച്ചിയിലെ ഇന്ത്യന്‍ നേവിയുടെ പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ദക്ഷിണ നാവികസേനാ കമാന്‍ഡ് ഉദ്യോഗസ്ഥര്‍ ഇന്തോനേഷ്യന്‍ കപ്പലുകളിലും സന്ദര്‍ശനം നടത്തി. ഇതേ കാറ്റഗറിയില്‍പ്പെട്ട കെആര്‍ഐ ബംഗ് ടോമോയെന്ന കപ്പലും കഴിഞ്ഞ രണ്ടിനു കൊച്ചിയില്‍ എത്തിയിരുന്നു. കപ്പലുകള്‍ ഇന്നു കൊച്ചിയില്‍നിന്നു മടങ്ങും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.