മദ്യത്തില്‍നിന്നുള്ള വരുമാനക്കുറവ് നഷ്ടമായി കാണുന്നില്ല: മന്ത്രി കെ.എം. മാണി
മദ്യത്തില്‍നിന്നുള്ള വരുമാനക്കുറവ് നഷ്ടമായി കാണുന്നില്ല: മന്ത്രി കെ.എം. മാണി
Tuesday, September 16, 2014 12:14 AM IST
കോഴിക്കോട്: സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയതുവഴി വരുമാന നഷ്ടം ഉണ്ടായിട്ടുണ്െടങ്കിലും അതൊരു നഷ്ടമായി കാണുന്നില്ലെന്നു ധനമന്ത്രി കെ.എം. മാണി. മദ്യനയത്തിന്റെ കാര്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. അതിനാല്‍ ത്തന്നെ മദ്യനയത്തില്‍ ഉറച്ചുനില്‍ക്കും. മദ്യനയത്തില്‍ കേരള കോണ്‍ഗ്രസിന്റെ നയമോ നിലപാടോ മാറിയിട്ടില്ല. ബിയര്‍-വൈന്‍ പാര്‍ലറുടെ കാര്യത്തില്‍ പാര്‍ട്ടി പ്രത്യേക തീരുമാനമൊന്നും സ്വീകരിച്ചിട്ടില്ല.


ബാറുകള്‍ പൂട്ടിയപ്പോള്‍ ഉണ്ടായ വരുമാനനഷ്ടം സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ബാധിച്ചിട്ടുണ്ട്. കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ തുറക്കണോ എന്ന കാര്യത്തില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്. മദ്യനയം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ലെന്നും ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.