എയ്ഡഡ് സ്കൂളുകളെ തകര്‍ക്കാനുള്ള നീക്കം ചെറുക്കും
Monday, September 15, 2014 12:33 AM IST
ആലപ്പുഴ: എയ്ഡഡ് സ്കൂളുകളെ തകര്‍ക്കാനുള്ള നീക്കം ചെറുക്കുമെന്നു ആലപ്പുഴ രൂപത കോര്‍പറേറ്റ് മാനേജുമെന്റും രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും. അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ മാനേജുമെന്റിനുള്ള സ്വാതന്ത്യ്രത്തെ തകര്‍ക്കുന്ന തരത്തിലുള്ള കെഇആര്‍ പരിഷ്കരണം അംഗീകരിക്കില്ല. പുതിയ തസ്തികകളിലേക്കും പ്രതീക്ഷിക്കുന്ന തസ്തികകളിലേക്കും നിയമനം നടത്താനുള്ള അധികാരം മാനേജര്‍മാര്‍ക്കു നല്‍കുന്ന കെഇആര്‍ വ്യവസ്ഥകള്‍ റദ്ദാക്കിയിരിക്കുകയാണ്. എയ്ഡഡ് സ്കൂള്‍ മാനേജുമെന്റുകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ കോടതിയെ സമീപിക്കാനും സമരപരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. സേവ്യര്‍ കുടിയാംശേരി, ടീച്ചേഴ്സ് ഗില്‍ഡ് സെക്രട്ടറി ജോസ് ആന്റണി, സിറിള്‍ പി.എഫ്, ജോണ്‍സണ്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.