കേരള കോണ്‍ഗ്രസ് -എം റബര്‍ ബോര്‍ഡ് മാര്‍ച്ച്
Monday, September 15, 2014 12:33 AM IST
കോട്ടയം: റബറിന്റെ വിലത്തകര്‍ച്ച തടയുന്നതിനു കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് (എം) 22നു രാവിലെ 10നു കോട്ടയത്തെ റബര്‍ ബോര്‍ഡ് ഓഫീസിലേക്കു കര്‍ഷകമാര്‍ച്ച് സംഘടിപ്പിക്കും.

റബറിന്റെ ഇറക്കുമതി നിരോധിക്കുക, റബര്‍ കയറ്റുമതിക്കു സബ്സിഡി അനുവദിക്കുക, റബറിന്റെ ഇറക്കുമതി തീരുവ പരമാവധി ഉയര്‍ത്തി നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന മാര്‍ച്ചിനു എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടിഭാരവാഹികളും കര്‍ഷകയൂണിയന്‍ നേതാക്കന്മാരും നേതൃത്വം നല്‍കുമെന്നു ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എംപി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.