നിയമനനിരോധന നീക്കം ഉപേക്ഷിക്കണം: യൂത്ത് ലീഗ്
Monday, September 15, 2014 12:30 AM IST
കോഴിക്കോട്: സംസ്ഥാനത്തു നിയമനനിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി. യുവാക്കളുടെ പ്രതീക്ഷകള്‍ നശിപ്പിച്ചു കൊണ്ടല്ല സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടത്.

പങ്കാളിത്ത പെന്‍ഷന്റെയും പെന്‍ഷന്‍ പ്രായം വര്‍ധനയുടെയും കാര്യത്തില്‍ ഈ സര്‍ക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടതാണ്. ബിസിനസ് രംഗത്തു യുവാക്കളുടെ മുന്നേറ്റത്തിനാണു സംസ്ഥാനം സാക്ഷിയാകാന്‍ പോകുന്നത്. ഇതിനായുള്ള യുവസംരംഭക സംഗമം ഏറെ ആകര്‍ഷകമായിരുന്നു. സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി കൈത്താങ്ങാവേണ്ടതു സര്‍ക്കാരാണ്. വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്െടന്നു വരുത്തിത്തീര്‍ക്കുന്നത് ഇത്തരം യുവസംരംഭകരുടെ പ്രതീക്ഷകള്‍ കെടുത്തും. ബാറുകള്‍ പൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു ശേഷം സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു പര്‍വതീകരിച്ചുള്ള പ്രചാരണങ്ങളാണു ചില കേന്ദ്രങ്ങളില്‍ നടക്കുന്നത്. ഇതു മദ്യനയത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്നു സംശയിക്കണ മെന്നും സാദിഖലി പ്രസ്താവന യില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.