മദ്യനയത്തിനെതിരായി പ്രചാരവേലകള്‍ നടത്തുന്നു: സുധീരന്‍
മദ്യനയത്തിനെതിരായി പ്രചാരവേലകള്‍ നടത്തുന്നു: സുധീരന്‍
Monday, September 15, 2014 12:30 AM IST
തിരുവനന്തപുരം: മദ്യനയത്തിനെതിരായി ചില സ്ഥാപിത താല്‍പര്യക്കാര്‍ പ്രചാരവേലകള്‍ നടത്തുന്നുണ്െടന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. പൂജപ്പുര നേച്ചര്‍ ക്ളബ്ബിന്റെ കര്‍ഷക പുരസ്കാരവിതരണത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓരോ പ്രതികരണത്തിനു പിന്നിലും ചില സ്വാധീനങ്ങളുണ്ട്. ആരംഭത്തിലുള്ള എതിര്‍പ്പായി മാത്രമേ ഇതിനെ കണക്കാക്കുന്നുള്ളു. എന്തു വന്നാലും മദ്യനയവുമായി മുന്നോട്ടു പോകുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.