സന്യസ്ത സഭകളുടെ പിആര്‍ഒമാരുടെ പരിശീലന പരിപാടി സമാപിച്ചു
Monday, September 15, 2014 12:29 AM IST
കൊച്ചി: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സന്യസ്ത സഭകളുടെ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ക്കായി ദ്വിദിന സംസ്ഥാനതല പരിശീലന പരിപാടി പിഒസിയില്‍ സമാപിച്ചു.

ഡോ.എസ്. അനില്‍കുമാര്‍, റവ.ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡോ.സിജോ തോട്ടപ്പിള്ളി, റവ.ഡോ.കുര്യാക്കോസ് മുണ്ടാടന്‍, സിസ്റര്‍ ഡോസിബി, വിപിന്‍ പി. റോള്‍ഡന്‍ഡ്, എം.ജെ. ജ്യോതിര്‍ഘോഷ്, ഫാ. ജോളി വടക്കന്‍, ഡോ. റോസി തമ്പി എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

ബിഷപ്പുമാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്ത്രീകഥാപാത്രങ്ങളും ദൃശ്യമാധ്യമങ്ങളും എന്ന വിഷയത്തിലുള്ള ആശയസംവാദത്തില്‍ ദീപികയിലെ സിജോ പൈനാടത്ത്, മനോരമ ന്യൂസിലെ നിഷാ ജെബി എന്നിവര്‍ പങ്കെടുത്തു.


ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോസി പൊന്നമ്പല്‍, ജോയിന്റ് സെക്രട്ടറി ഫാ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, സിസ്റര്‍ ഐറിന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.