കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക് സമാപിച്ചു
കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക് സമാപിച്ചു
Monday, September 15, 2014 12:26 AM IST
കൊച്ചി: കഴിഞ്ഞ മൂന്നുദിവസമായി നടന്നുവന്ന കിംഗ്ഫിഷര്‍ അള്‍ട്രാ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിനു സമാപനമായി. പേരുകേട്ട ഡിസൈനര്‍മാരാണ് അവസാന ദിവസം അണിനിരന്നത്.

സ്കാര്‍ലറ്റ് പിംപേര്‍ണല്‍ ശേഖരവുമായി ജൂലി വര്‍ഗീസ് റാംപിലെത്തി. പരമ്പരാഗത റെഡ് കാര്‍പെറ്റ് വസ്ത്രങ്ങളും നിയോ മോഡേണ്‍ സിന്തസിസും ചേര്‍ന്നതായിരുന്നു ഈ ശേഖരം. റെഡ്, ഓക്ബ്ളഡ്, ഫുഷിയ കളര്‍ പാലറ്റുകളില്‍ അത്യാകര്‍ഷകമായ വസ്ത്രങ്ങളായിരുന്നു ജൂലി അവതരിപ്പിച്ചത്. സിനിമാതാരം ലെന കുമാറും റാംപിലെത്തി.ലൈഫ് എന്ന പേരിലാണ് മനോവിരാജ് ഖോസ്ല രൂപകല്‍പ്പന ചെയ്ത വസ്ത്രശേഖരം അവതരിപ്പിച്ചത്. സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു അവതരണം. സില്‍ക്ക്, ലിനന്‍, വെല്‍വെറ്റ് എന്നിങ്ങനെ വിവിധതരം തുണികളില്‍ തീര്‍ത്ത വസ്ത്രങ്ങള്‍ക്ക് മെറ്റാലിക് ഗോള്‍ഡിന്റെ നിറവൈവിധ്യമായിരുന്നു. മോഡലും സിനിമാതാരവുമായ പാര്‍വതി ഓമനക്കുട്ടന്‍ സുവര്‍ണ വസ്ത്രങ്ങളുമായി റാംപിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.