ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ ബ്ളാക്ക്മെയില്‍ ചെയ്തു ലക്ഷങ്ങള്‍ തട്ടിയ മൂവര്‍സംഘം പിടിയില്‍
ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ ബ്ളാക്ക്മെയില്‍ ചെയ്തു  ലക്ഷങ്ങള്‍ തട്ടിയ മൂവര്‍സംഘം പിടിയില്‍
Wednesday, September 3, 2014 12:25 AM IST
കോട്ടയം: പ്രമുഖ ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ ബ്ളാക്ക്മെയില്‍ ചെയ്തു ലക്ഷങ്ങള്‍ വാങ്ങിയശേ ഷം കൂടുതല്‍ തുകയ്ക്കായി വാഹനം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്നുപേര്‍ പോലീസ് പിടിയില്‍.

പ്രധാനപ്രതികളും സ്ത്രീകളും ഉള്‍പ്പെടെ നാലുപേര്‍ കൂടി പിടിയിലാകാനുണ്െടന്നു പോലീസ് പറഞ്ഞു. അതേസമയം ഇവരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ പോലീസ് കസ്റഡിയിലുള്ളതായി സൂചനയുണ്ട്.

കാസര്‍ഗോഡ് ധര്‍മ്മടുക്ക കരിക്കുണ്ട് മുഹമ്മദ് അഷ്റഫ് (കൊച്ചി അഷ്റഫ്, 30), എറണാകുളം ഫോര്‍ട്ടുകൊച്ചി പുളിക്കല്‍ ഗോഡ്സണ്‍ (യേശുദാസ് ഗോഡ്സണ്‍ ലാസര്‍, 32), കാസര്‍ഗോഡ് കുമ്പള ഫിഷറീസ് കോളനി ചെറുവാട് കടപ്പുറം ഹസനാര്‍ (കരാട്ടെ ഹസനാര്‍, 47) എന്നിവരാണു പിടിയിലായത്. പ്രധാനപ്രതികളായ കാസര്‍കോഡ് സ്വദേശി പൂക്കട്ടനാസര്‍, കൊച്ചി മട്ടാഞ്ചേരി സ്വദേശി കിഷോര്‍, ഇരയ്ക്കൊപ്പം നഗ്നചിത്രങ്ങള്‍ എടുത്ത രണ്ടു സ്ത്രീകള്‍ എന്നിവരാണു ഒളിവില്‍ കഴിയുന്നതെന്നു പോലീസ് പറയുന്നു. എന്നാല്‍ ഇവരില്‍ രണ്ടു പേരാണു കസ്റഡിയിലുള്ളതെന്നും സൂചനയുണ്ട്.

പോലീസ് പറയുന്നതിങ്ങനെ: ചാര്‍ട്ടേഡ് അക്കൌണ്ടന്റിനു എറണാകുളത്തും കോട്ടയത്തും സ്ഥാപനമുണ്ട്. എറണാകുളത്തെ സ്ഥാപനത്തില്‍ പാന്‍കാര്‍ഡ് ആവശ്യത്തിന് എത്തിയ പ്രതി കാസര്‍ഗോഡ് സ്വദേശി നാസര്‍ (പൂക്കട്ടനാസര്‍) പരിചയം നടിച്ച് അടുപ്പത്തിലായി. ഉയര്‍ന്ന സാമ്പത്തികശേഷിയുണ്െടന്നു മനസിലാക്കിയ നാസര്‍ തുക തട്ടിയെടുക്കാനുള്ള ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പൂക്കട്ടനാസര്‍, കിഷോര്‍ മട്ടാഞ്ചേരി, കുഞ്ചിക്ക കൊച്ചി, ഗോഡ്സണ്‍, കൊ ച്ചി അഷ്റഫ്, ഹസനാര്‍, റിയാസ് തമ്മനം എന്നിവര്‍ കോട്ടയത്ത് വാഹ നത്തില്‍ എ ത്തി.

രാവിലെ 11നു താഴത്തങ്ങാടിയില്‍നിന്നു സ്വന്തംവാഹനത്തില്‍ ടൌണിലേക്ക് എത്തിയ ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. ക്വട്ടേഷന്‍സംഘം സഞ്ചരിച്ച വാഹനം സിഎക്കാരന്റെ വാഹ നത്തിനു കുറകെയിട്ടു തടസം സൃഷ്ടിച്ചു വാ ഹനം ഉള്‍പ്പെടെ തട്ടികൊണ്ടുപോയി. യാത്രയില്‍ രക്ഷപ്പെടാന്‍ സിഎക്കാരന്‍ മുതിര്‍ന്നതോടെ പിടിമുറുക്കിയസംഘം സിഎക്കാരന്‍ ധരിച്ചിരുന്ന വസ്ത്രം ബലമായി മാറ്റുകയും ക്ളീന്‍ഷേവ് ചെയ്യുകയും ചെയ്തു.

കാസര്‍ഗോഡ് എത്തിയസംഘം ഒരുലോഡ്ജില്‍ മുറിയെടുത്ത് ഇരുത്തിയ ഇയാളെ നിര്‍ബന്ധപൂര്‍വം മദ്യംകുടിപ്പിക്കുകയും ഒരുസ്ത്രീയെകൊണ്ടുവന്നു നഗ്നയാക്കി ചിത്രവും വീഡിയോയും എടുക്കുകയും ചെയ്തു. പിന്നീട് സഹോദരന്റെ ഫോണില്‍വിളിച്ചു മോചനദ്രവ്യമായി അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൌണ്ട് വഴി ഇടണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നു തട്ടികൊണ്ടുപോയവിവരം കാണിച്ചു ബന്ധുക്കള്‍ പോലീസിനു പരാതി നല്‍കുകയായിരുന്നു.


തുടര്‍ന്നു എല്ലാ പോലീസ് സ്റേഷനിലേക്കും പോലീസ് വിവരം കൈമാറിയതോടെ കാസര്‍കോഡുനിന്നു ഏര്‍പ്പാട് ചെയ്ത വാഹനവുമായി സംഘത്തില്‍പ്പെട്ട ആളുകള്‍ സഞ്ചരിച്ച ടാക്സികാര്‍ തൃശൂര്‍ ഹൈവേ പോലീസ് കണ്െടത്തി.

പിന്നീടു പ്രതികളുടെ മൊബൈല്‍ ഫോണ്‍വഴി നടത്തിയ അന്വേഷണത്തില്‍ മറ്റുപ്രതികളെ കണ്െടത്തി. ഒളിവില്‍കഴിയുന്നവരുടെ വീടു കേന്ദ്രീകരിച്ചും ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ നീക്കം പോലീസ് തിരിച്ചറിഞ്ഞു. വാഹനം വാ ടകയ്ക്കു നല്‍കിയ ആളെ കാസര്‍ഗോഡുനിന്നും പിടികൂടി. മറ്റുള്ളവര്‍ക്കു പിടിച്ചുനില്ക്കാന്‍ കഴിയാതെവന്നതോടെ തട്ടിക്കൊണ്ടുപോയ ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ എറണാകുളത്ത് തിരികെ കൊണ്ടുവരികയും ടാക്സിയില്‍ കോട്ടയത്തേക്കു കയറ്റിവിട്ടശേഷം സംഘം രക്ഷപ്പെടുകയുമായിരുന്നു.

സാമ്പത്തികശേഷിയുള്ളവരുമായി കൂടുതല്‍ അടുപ്പംസ്ഥാപിച്ച് വന്‍തുകതട്ടിയെടുക്കുന്ന ക്വട്ടേഷന്‍സംഘം ജനുവരി 10 മുതല്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ ‘ബ്ളാക്ക്മെയില്‍’ ചെയ്തു പലപ്രാവശ്യമായി 11ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. സ്ത്രീയോടൊപ്പം നിര്‍ത്തി നഗ്നചിത്രം എടുത്താണ് ഭീഷണിപ്പെടുത്തിയത്.

നഗ്നചിത്രങ്ങള്‍ എടുക്കാന്‍ കൂട്ടുനിന്ന ഒരുസ്ത്രീ ഹിന്ദിയാണ് സംസാരിക്കുന്നതെന്നും പോലീസിന് സൂചനയുണ്ട്.ഒരു സിനിമയുടെ നിര്‍മാതാവിനെ തട്ടിക്കൊണ്ടുപോയി തുക ആവശ്യപ്പെട്ട കേസിലും സംസ്ഥാനത്തെ നിരവധി കുറ്റകൃത്യങ്ങളിലും ക്വട്ടേഷന്‍സംഘങ്ങള്‍ പ്രതികളാണ്. തിരുവനന്തപുരം, ആലുവ, എറണാകുളം, കളമശേരി, കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, കവര്‍ച്ച, പെണ്‍വാണിഭം കേസുകളുണ്ട്. കൊച്ചിയിലും കാസര്‍ഗോഡും കേന്ദ്രീകരിച്ച് എട്ടോളംപേര്‍ സംഘത്തില്‍ കണ്ണികളായിട്ടുണ്ട്. മംഗലാപുരം, ബാംഗളൂര്‍ കേന്ദ്രീകരിച്ചാണു പ്രധാനക്വട്ടേഷന്‍ പ്രവര്‍ത്തനമെന്നും പോലീസ് പറ ഞ്ഞു.

അന്വേഷണസംഘത്തില്‍ ഡിവൈഎസ്പി വി. അജിത്ത്, വെസ്റ് എസ്ഐ ടി.ആര്‍. ജിജു, എഎസ്ഐ മാത്യു, ശ്രീരംഗന്‍, ഷാഡോ പോലീസുകാരായ എഎസ്ഐ ഡി.സി. വര്‍ഗീസ്, ഐ.സജികുമാര്‍, പി.എന്‍. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.