സപ്ളൈകോ ഓണക്കിറ്റ് വിതരണം 10 ലക്ഷം കവിഞ്ഞു
Wednesday, September 3, 2014 12:46 AM IST
തിരുവനന്തപുരം: 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കുളള സപ്ളൈകോയുടെ സൌജന്യ ഓണക്കിറ്റു വിതരണം 10 ലക്ഷം കവിഞ്ഞു. നാളെയോടെ കിറ്റു വിതരണം പൂര്‍ത്തിയാക്കാനാണു സപ്ളൈകോയുടെ ശ്രമം. എല്ലാ ഓണം മാര്‍ക്കറ്റുകളും സപ്ളൈകോ ഔട്ട്ലെറ്റുകളും ഉത്രാടം നാള്‍ രാത്രി എട്ടുവരെ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും അവസാന ദിവസങ്ങളിലെ തിരക്കൊഴിവാക്കാന്‍ നാലാം തീയതിയോടെ തന്നെ അര്‍ഹരായവര്‍ കിറ്റുകള്‍ കൈപ്പറ്റണമെന്നു സപ്ളൈകോ അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.