അധ്യാപകരുടെ നിയമനാംഗീകാരം ഉടന്‍ നല്‍കണം: കെഎച്ച്എസ്ടിഎഫ്
Wednesday, September 3, 2014 12:45 AM IST
കോട്ടയം: വര്‍ഷങ്ങളായി ജോലിനോക്കിയിട്ടും നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്െടത്തണമെന്നു കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് ഫ്രണ്ട് (കെഎച്ച്എസ്ടിഎഫ്) സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നതുപോലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആക്കി മാറ്റി വരുന്ന അധ്യാപക ദിനത്തിനു മുമ്പായി മുഴുവന്‍ അധ്യാപകരുടെയും തസ്തിക നിര്‍ണയം അനുവദിച്ചു ശമ്പളവും നിയമന അംഗീകാരവും നല്‍കുന്നതിനുള്ള സത്വര നടപടികള്‍ ഉടന്‍ സ്വീകരിക്കണം. കേരള നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് ഫ്രണ്ട് നടത്തുന്ന രണ്ടാംദിവസ നിരാഹാരസമരത്തില്‍ കെഎച്ച്എസ്ടിഎഫ് പങ്കാളികളായി.


രണ്ടാംദിവസ സത്യഗ്രഹം കേരളകോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ജോസ്മോന്‍ മുണ്ടയ്ക്കല്‍, നോയല്‍ മാത്യൂസ്, സാജു മാന്തോട്ടം, പി. രാധാകൃഷ്ണക്കുറുപ്പ്, ബൈബി തോമസ്, ടോബിന്‍ കെ. അലക്സ്, ജോജോ മണ്ണൂര്‍, ബിജു സെബാസ്റ്റ്യന്‍, ജൂബി ജിനോ, പെണ്ണമ്മ തോമസ്, ജോഷി ഇമ്മാനുവല്‍, ജോര്‍ജുകുട്ടി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.