ഹരിത ട്രൈബ്യൂണല്‍ പിരിച്ചുവിടണം: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
Wednesday, September 3, 2014 12:44 AM IST
കോട്ടയം: 20 ലക്ഷത്തോളം വരുന്ന മലയോര ജനതയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുന്നതും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപ്പിലാക്കാന്‍ താത്പര്യമില്ലാത്തതുമായ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും ഒന്ന് നടപ്പാക്കണമെന്നു വാശിപിടിക്കുന്ന ഹരിത ട്രൈബ്യൂണലിന്റെ നടപടി മലയോര ജനതയുടെ സ്വതന്ത്രമായി ജീവിക്കാനുള്ള മൌലിക അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അതുകൊണ്ടുതന്നെ ഇത്തരം കേസുകള്‍ സുപ്രീംകോടതിതന്നെ പരിഗണിക്കണമെന്നും കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.


ദേശീയ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. ബെന്നി കുഴിയടിയില്‍, ഹെന്‍ട്രി ജോണ്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, ജോസ് മാത്യു ആനിത്തോട്ടം, ക്യാപ്റ്റന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി, ജോസ് കൈലാത്ത്, ആന്റണി എം. ജോണ്‍, കാതറിന്‍ ജോസഫ്, സതീശ്മറ്റം എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.