ജസ്റീസ് സദാശിവം ഗവര്‍ണറാകുന്നതു തടയണമെന്നപ്രമേയം പാസായി
ജസ്റീസ് സദാശിവം ഗവര്‍ണറാകുന്നതു തടയണമെന്നപ്രമേയം പാസായി
Wednesday, September 3, 2014 12:36 AM IST
കൊച്ചി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസ് പി.സദാശിവം ഗവര്‍ണറാകുന്നതു തടയണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷനില്‍ ഏകകണ്ഠമായി പാസാക്കി. ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബാബു പോള്‍ ഉള്‍പ്പെടെ 117 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം ഇന്നലെ 1.10നാണ് അസോസിയേഷനില്‍ അവതരിപ്പിച്ചത്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസ് പി. സദാശിവം ഗവര്‍ണറാകുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും നിയമനം തടയുന്നതിനു രാഷ്ട്രപതി തീരുമാനം എടുക്കണമെന്നും അസോസിയേഷന്റെ പ്രമേയം ആവശ്യപ്പെടുന്നു. അഡ്വക്കറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.പി. ചാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം.ആര്‍. നന്ദകുമാര്‍ സ്വാഗതം ആശംസിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.