ടി.പി വധം: സിബിഐ അന്വേഷിക്കണമെന്നു തന്നെ നിലപാടെന്നു ചെന്നിത്തല
ടി.പി വധം: സിബിഐ അന്വേഷിക്കണമെന്നു  തന്നെ നിലപാടെന്നു ചെന്നിത്തല
Wednesday, September 3, 2014 12:30 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തണമെന്നാണു സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴുമുള്ള നിലപാടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്രത്തിനു കത്തെഴുതിയതാണ്. എന്നാല്‍, കേന്ദ്ര ഏജന്‍സിയായ സിബിഐ കേസ് ഏറ്റെടുക്കാന്‍ തയാറായില്ല. അന്വേഷണം സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിന്റെ അന്നത്തെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നു ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.