ഗവര്‍ണര്‍: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതൃപ്തി
ഗവര്‍ണര്‍: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതൃപ്തി
Tuesday, September 2, 2014 12:17 AM IST
കോഴിക്കോട്: ചീഫ് ജസ്റീസ് സ്ഥാനത്തുനിന്നു വിരമിച്ച പി. സദാശിവത്തെ കേരള ഗവര്‍ണറായി നിയമിക്കാനുള്ള കേന്ദ്രതീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും.

ഗവര്‍ണര്‍ നിയമനവുമായി ബന്ധപ്പെട്ടു തന്നോടോ സര്‍ക്കാരിനോടോ അഭിപ്രായം ആരാഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സാധാരണഗതിയില്‍ ഗവര്‍ണര്‍മാരെ നിയമിക്കുമ്പോള്‍ അക്കാര്യം സംസ്ഥാന സര്‍ക്കാരിനോടു ചോദിക്കാറുണ്ട്. നിയമനകാര്യത്തില്‍ തീര്‍പ്പാകുമ്പോള്‍ അഭിപ്രായം ചോദിക്കുമെന്നാണു വിശ്വാസം. അപ്പോള്‍ നിലപാടു വ്യക്തമാക്കും.

മാധ്യമങ്ങളിലൂടെ ലഭിച്ച വിവരം മാത്രമേ ഗവര്‍ണര്‍ നിയമനത്തെക്കുറിച്ചു അറിയൂ. ഈ സാഹചര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ കഴിയില്ല- മുഖ്യമന്ത്രി പറഞ്ഞു.


അസാധാരണവും അനുചിതവുമായ തീരുമാനമാണു ഗവര്‍ണര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.

ചീഫ് ജസ്റീസ് എന്നതു മഹ നീയ പദവിയാണ്. ഈ സ്ഥാനത്തിരുന്ന ഒരാള്‍ ഒരു സംസ്ഥാനത്തിന്റെ പദവിയിലേക്കു വരുന്നതില്‍ അപാകതയുണ്െടന്നാണ് തന്റെ അഭിപ്രായം.

ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളോടു വേര്‍തിരിവ് കാണിക്കേണ്ടതില്ല. കേരളവും തമിഴ്നാടും കര്‍ണാടകയുമെല്ലാം ഇന്ത്യയുടെ ഭാഗം തന്നെയാണ്. ഈ സാഹചര്യത്തില്‍ ഉന്നത സ്ഥാനമലങ്കരിച്ച ഒരു ന്യായാധിപന്‍ കേരളത്തിന്റെ ഭാഗമായി വരുമ്പോള്‍ സര്‍ക്കാരിനോട് അഭിപ്രായം ചോദിക്കേണ്ടതായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.