വിദ്യാര്‍ഥികള്‍ക്കു പെയിന്റിംഗ് മത്സരം
Tuesday, September 2, 2014 12:39 AM IST
തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെയും ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെയും ആഭിമുഖ്യത്തില്‍ ഊര്‍ജസംരക്ഷണ ബോധവത്കരണത്തിനായി രാജ്യവ്യാപകമായി കുട്ടികള്‍ക്കു പെയിന്റിംഗ് മത്സരം നടത്തും.

നാല്, അഞ്ച്, ആറ് ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കു കാറ്റഗറി എ യിലും ഏഴ്, എട്ട്, ഒന്‍പത് ക്ളാസിലുള്ളവര്‍ക്കു കാറ്റഗറി ബിയിലും പങ്കെടുക്കാം.

30നു മുമ്പു സ്കൂള്‍ തലത്തില്‍ മത്സരം സംഘടിപ്പിച്ചു തെരഞ്ഞെടുത്ത രണ്ടു പെയിന്റിംഗുകള്‍ സംസ്ഥാന നോഡല്‍ ഓഫീസര്‍ക്ക് അയയ്ക്കണം. സംസ്ഥാന കമ്മിറ്റി ഓരോ കാറ്റഗറിയിലും 50 പെയിന്റിംഗുകള്‍ വീതം തെരഞ്ഞെടുക്കും. നവംബര്‍ 15നു സംസ്ഥാനതല മത്സരം. ഒന്നാം സ്ഥാനം ഓരോ കാറ്റഗറിയിലും 20,000 രൂപയാണ്.


ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കു ഡിസംബര്‍ 12നു ദേശീയ തലത്തില്‍ മത്സരിക്കാന്‍ ഡല്‍ഹിയിലേക്കു ക്ഷണം ലഭിക്കും. ഡിസംബര്‍ 14നു ദേശീയ മത്സഫലം പ്രഖ്യാപിക്കും. ഒന്നാം സ്ഥാനം ഓരോ വിഭാഗത്തിലും ഒരു ലക്ഷം രൂപയാണ്. ഇതിനു പുറമേ നിരവധി സമ്മാനങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ലിലൃഴ്യാമിമഴലൃൃമശിശിഴ.രീാ സന്ദര്‍ശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.