എല്‍എല്‍ബി: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Tuesday, September 2, 2014 12:38 AM IST
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2014-15 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ഇന്നലെ ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ മാസം 30ന് വൈകുന്നേരം നാലു വരെ രജിസ്റര്‍ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ ആപ്ളിക്കേഷന്‍ നമ്പര്‍, റോള്‍ നമ്പര്‍, കീ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഹോം പേജില്‍ പ്രവേശിച്ചശേഷം തങ്ങളുടെ അലോട്ട്മെന്റ് മെമ്മോ ഡൌണ്‍ലോഡ് ചെയ്യാം.

അലോട്ട്മെന്റ് മെമ്മോയില്‍ വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്മെന്റിന്റെ വിശദാംശങ്ങള്‍, അനുവദിച്ച സംവരണം, ട്യൂഷന്‍ ഫീസ്, ഡെപ്പോസിറ്റ് തുക തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ്ഔട്ട് എടുക്കണം.

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ഖണ്ഡിക 16ല്‍ പറയുന്ന അസല്‍ രേഖകളും സഹിതം പ്രിന്‍സിപ്പല്‍മാര്‍ക്കു മുമ്പാകെ നേരിട്ടു ഹാജരായി അഡ്മിഷന്‍ നേടണം. സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുള്ള മുഴുവന്‍ ഫീസും കോളജില്‍ അടയ്ക്കണം.


കോളജ് പ്രിന്‍സിപ്പല്‍മാര്‍ അഞ്ചിനു വൈകുന്നേരം 5.30ന് നോണ്‍ ജോയിനിംഗ് റിപ്പോര്‍ട്ട് ഓണ്‍ലൈനായും അതിന്റെ പ്രിന്റ്ഔട്ട് ഒപ്പ് രേഖപ്പെടുത്തിയ ശേഷം ഫാക്സ് മുഖേനയും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അയച്ചു തരണം.

അഡ്മിഷന്‍ നേടാത്ത വിദ്യാര്‍ഥികളുടെ നിലവിലുള്ള അലോട്ടുമെന്റ് ഹയര്‍ ഓപ്ഷനുകളും നഷ്ടപ്പെടും. അവരെ തുടര്‍ന്ന് അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. വിശദാംശങ്ങളും ഒന്നാം ഘട്ട അലോട്ട്മെന്റിനോടനുബന്ധിച്ച് 25ന് പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപനവും ംംം.രലലസലൃമഹമ.ീൃഴ. എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ താഴെ പറയുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടുക. 0471-2339101, 2339102, 2339103, 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.