11 കെവി ലൈനില്‍നിന്നു ഷോക്കേറ്റു യുവാവ് മരിച്ചു
11 കെവി ലൈനില്‍നിന്നു ഷോക്കേറ്റു യുവാവ് മരിച്ചു
Tuesday, September 2, 2014 12:35 AM IST
കോട്ടയം: നിര്‍മാണ ജോലിക്കെത്തിയ യുവാവു 11 കെവി ലൈനില്‍നിന്നു ഷോക്കേറ്റു മരിച്ചു. അതിരമ്പുഴ തലയിണക്കുഴിയില്‍ ലൈസമ്മയുടെ മകന്‍ ജിവിന്‍ ജോ ണ്‍(കൊച്ചുമോന്‍-27)ആണു മരിച്ചത്. ഇന്നലെ ഉച്ചയോടെ കളത്തിപ്പടിയിലെ ധ്യാനകേന്ദ്രത്തിലാണു സംഭവം.

ധ്യാനകേന്ദ്രത്തിന്റെ മേല്‍ക്കൂരയുടെ പണികള്‍ നടന്നുവരികയായിരുന്നു. ഇതിനാവശ്യമായ കമ്പി വെല്‍ഡ് ചെയ്തു സമീപത്തുനിന്നു കൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. തോളില്‍വച്ചു കൊണ്ടുവരികയായിരുന്ന കമ്പിയുടെ ഒരുവശം ഉയര്‍ന്നു കെട്ടിടത്തിനു സമീപത്തുകൂടെ കടന്നുപോകുന്ന 11 കെവി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.


ജിവിനെ ഉടനെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിനു അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പിതാവ് കുറുമുള്ളൂര്‍ തുണ്ടിപ്പറമ്പില്‍ ജോണ്‍. സഹോദരങ്ങള്‍ സുബിന്‍, സുമി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.