പോലീസ് കസ്റഡിയില്‍ മരിച്ച കേസ്; രജിസ്ട്രാറെ വിസ്തരിച്ചു
Tuesday, September 2, 2014 12:32 AM IST
കൊച്ചി: റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പോലീസ് കസ്റഡിയില്‍ മരിച്ച കേസില്‍ സാക്ഷിയായി തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ രജിസ്ട്രാര്‍ ഇ. ബൈജുവിനെ എറണാകുളം സിജെഎം കെ.എസ്. അംബിക വിസ്തരിച്ചു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് 1998 ഓഗസ്റ് എട്ടിനു പോലീസ് കസ്റഡിയിലെടുത്ത തങ്ങള്‍ കുഞ്ഞിനെ സ്റേഷനില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ സൌത്ത് പോലീസ് സ്റേഷനിലെ എസ്ഐയായിരുന്ന ജോണ്‍ വര്‍ഗീസ്, ഹെഡ് കോണ്‍സ്റബിള്‍ വി.സി. പ്രദീപ് കുമാര്‍, കോണ്‍സ്റബിള്‍മാരായ എം. പ്രദീപ്കുമാര്‍, പി.വി. സുഭാഷ്, ഗോപിനാഥ പ്രഭു എന്നിവര്‍ക്കെതിരേ സിബിഐ നരഹത്യക്കു കേസ് രജിസ്റര്‍ ചെയ്തിരുന്നു. ഹൈക്കോടതി ഈ നടപടി റദ്ദാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.