ഹര്‍ത്താല്‍ വ്യാപാര മേഖലയെ തകര്‍ക്കും: വ്യാപാരികള്‍
Tuesday, September 2, 2014 12:29 AM IST
കൊച്ചി: വ്യാപാരമാന്ദ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തു ചെറിയ പ്രതീക്ഷ നല്‍കുന്ന ഓണം വിപണി തകര്‍ത്തുകൊണ്ടുള്ള ഹര്‍ത്താല്‍ പ്രതിഷേധകരമാണെന്നു കേരള മര്‍ച്ചന്റ്സ് യൂണിയന്‍. ഓണം സീസണില്‍ വിപണി സജീവമായി വരുന്ന സമയമാണിത്. ശമ്പളവും ബോണസും ഉള്‍പ്പെടെ വലിയൊരു തുക ഈ മാസം കണ്െടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അനവശ്യമായി ഹര്‍ത്താല്‍ നടത്തുന്നതു വ്യാപാരമേഖലയെ ഉലയ്ക്കും. അതിനാല്‍ വ്യാപാര മേഖലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കണമെന്നു പ്രസിഡന്റ് വി.എ. മുഹമ്മദ് അഷ്റഫ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.