പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മുഴുവന്‍ സ്ഥിരനിയമനം നടത്തണം: പിജിടിഎ
Tuesday, September 2, 2014 12:28 AM IST
ഇടുക്കി: സര്‍ക്കാര്‍ ഈ വര്‍ഷം പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പൂര്‍ണമായി ഗസ്റ് അധ്യാപരെയും ടീച്ചേഴ്സ് ബാങ്കില്‍ നിന്നുള്ള അധ്യാപകരെയും നിയമിക്കണമെന്നാണു സര്‍ക്കാര്‍ ഉത്തരവ്. ഇങ്ങനെ നൂറുശതമാനവും താത്കാലിക അധ്യാപകരെ നിയമിച്ചുകൊണ്ട് ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളും ശരിയായ വിധത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. ഇവരില്‍ 98 ശതമാനം അധ്യാപകര്‍ക്കും ഹെഡ്മാസ്റര്‍, പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ലഭിക്കാന്‍ ഇടയില്ലാത്ത സാഹചര്യത്തില്‍ യോഗ്യതയുള്ളവര്‍ക്കും അര്‍ഹതയുള്ള 25 ശതമാനം എച്ച്.എസ്എസ്ടി പ്രമോഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകും.

ഈ വര്‍ഷം പുതുതായി ആരംഭിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ സര്‍വീസിലുള്ള യോഗ്യതയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും പ്രമോഷന്‍ നല്‍കി സ്ഥിരമായി നിയമിക്കണമെന്ന് പിജിടിഎ സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൌണ്‍സില്‍ ആവശ്യപ്പെട്ടു. ഇതുവഴി പരിചയസമ്പന്നരായ അധ്യാപകരുടെ സേവനം പുതിയ സ്കൂളുകള്‍ക്ക് ലഭിക്കും. പ്രമോഷന്‍ ലഭിച്ച അധ്യാപകരുടെ തസ്തികയിലേക്ക് ടീച്ചേഴ്സ് ബാങ്കില്‍ നിന്നും അധ്യാപകരെ നിയമിക്കുക വഴി സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവുകയില്ലായെന്നും യോഗം അഭിപ്രായപ്പെട്ടു.


സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍, കെ.ജെ തോമസ് കൊല്ലം, സല്‍മോന്‍ സി.കുര്യന്‍ കോതമംഗലം, ഫ്രാന്‍സീസ് ജോസഫ് കലൂര്‍, റോയിജോണ്‍ ഇടുക്കി, ഷാജി ജോസഫ്, ലിസി സക്കറിയാസ്, രശ്മി എം. ബാബു ജോസഫ്, ടോം ജോണ്‍ സാബുകുര്യന്‍, ജോസഫ് ജോര്‍ജ്ജ്, റാണിമാനുവല്‍ ,സെര്‍ബി അഗസ്റിന്‍, ഷിന്റോ ജോസ്, എ.എ. ഷഫീര്‍, അനീഷ് കെ. ഷിജു എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.